ഹർത്താൽ ബഹിഷ്കരിച്ച് ബസ് തൊഴിലാളികളും വ്യാപാരികളും..കടകൾ തുറന്ന് പ്രവർത്തിക്കും, ബസ് സർവീസ് നടത്തുമെന്നും സംഘടനകൾ..
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതുടര്‍ന്ന് നാടെങ്ങും പ്രതിഷേധം ശക്തമാകുന്നു. അതേ സമയം ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
നാളെ ജനകീയ ഹര്‍ത്താല്‍ നടത്താനാണ് തീരുമാനം. എന്നാൽ അയ്യപ്പ കർമ്മ സമിതി, എഎച്ച്പി എന്നിവർ നാളെ ആഹ്വാനം ചെയ്ത ഹർത്താൽ വ്യാപാരികളും ബസ്, ഓട്ടോ തൊഴിലാളികളും ബഹിഷ്കരിച്ചു. കോഴിക്കോട് 96 ഓളം സംഘടനകൾ ചേർന്ന യോഗത്തിലാണ് ഹർത്താൽ ബഹിഷ്കരിക്കാൻ തീരുമാനമായത്.ഇന്ന് പുലര്‍ച്ചയോടെയാണ് കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. പൊലീസ് സംരക്ഷണയിലായിരുന്നു ദര്‍ശനം.
യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഇന്റലിജന്‍സും, മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെ ശബരിമല കര്‍മ്മ സമിതിയും നാമജപ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.