കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം; സംസ്ഥാനത്ത് ഹര്‍ത്താല്‍

February 18, 2019

കാസര്‍ഗോഡ് രണ്ട് യൂത്ത് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍. അതേസമയം സംഭവത്തെക്കുറിച്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തും.

ഞായറാഴ്ച രാത്രിയാണ് അക്രമണം നടന്നത്. കാസര്‍ഗോഡ് പെരിയയ്ക്കടുത്ത് കല്യോട്ട് വെച്ചാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ജീപ്പിലെത്തിയ സംഘം വെട്ടി പരിക്കേല്‍പിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന കാസര്‍ഗോഡ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

അതേസമയം നോട്ടീസ് നല്‍കാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയ കേസെടുത്തിട്ടുണ്ട്.