അച്ഛനും അമ്മയ്ക്കും പിന്നാലെ മകനും വെള്ളിത്തിരയിലേക്ക്; വാർത്തയിൽ വിശദീകരണവുമായി സംവിധായകൻ..

January 17, 2019

തെന്നിന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരെയും കുറിച്ചുള്ള വാർത്തകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ കേരളത്തിലും തമിഴകത്തും ഏറെ ചർച്ചയാകുകയാണ് ഇരുവരുടെയും മകൻ ദേവിനെക്കുറിച്ചുള്ള വാർത്തകൾ. തമിഴകം ഏറെ ആരാധനയോടെ നോക്കിക്കാണുന്ന താരങ്ങളുടെ മകനും സിനിമയിലേക്ക് വരുന്നുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വാർത്തകൾ വരുന്നത്.

എന്നാൽ സൂര്യയുടെ മകൻ അഭിനയിക്കുന്നുവെന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ രാജശേഖർ പാന്ധ്യൻ.

ഒരു കുട്ടിയും വീട്ടിലെ വളർത്തുനായയും തമ്മിലുള്ള ബന്ധം പറയുന്ന ചിത്രം നിർമ്മിക്കുന്നത് സൂര്യയുടെ 2 ഡി എന്റർടൈൻമെന്റ്സാനാണ്. സൂര്യ നിർമ്മിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. കുട്ടികളെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾക്കായി ആറു വയസിനും എട്ട് വയസിനും ഇടയിലുള്ള കുട്ടികളെ അണിയറ പ്രവർത്തകർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

വീട്ടിൽ താരപരിവേഷങ്ങളില്ലാത്ത അച്ഛനമ്മമാരാണ് തങ്ങളെന്നാണ് ജ്യോതിക പറയുന്നത്. ഒരു അച്ഛനെന്ന നിലയിൽ സൂര്യയ്ക്ക് നൂറിൽ നൂറു മാർക്കാണ് താൻ നൽകുന്നതെന്നും ജ്യോതിക നേരത്തെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇതിന് വ്യക്തമായ കരണവുമുണ്ട്. തന്നെ പോലെ സ്ട്രിക്റ്റ് പേരന്റല്ല സൂര്യ. കുട്ടികളുമായി നിരവധി സമയം സൂര്യ ചിലവഴിക്കാറുണ്ട് അദ്ദേഹം. അവർക്കൊപ്പം കളിക്കാനും ചിരിക്കാനുമൊക്കെ എല്ലാ തിരക്കുകൾക്കിടയിലും സൂര്യ സമയം കണ്ടെത്താറുണ്ടെന്നും താരം പറഞ്ഞു.