‘പോത്തേട്ടൻ ടിപ്സ്’; ‘കുമ്പളങ്ങി നൈറ്റ്സ്’ ടീമിന് പുതിയ നിർദ്ദേശങ്ങളുമായി ദിലീഷ് പോത്തൻ, വീഡിയോ കാണാം..

January 11, 2019

മികച്ച സംവിധായകനായും നടനായുമൊക്കെ കുറഞ്ഞ കാലയളവിനുള്ളിൽ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ദിലീഷ് പോത്തൻ. അഭിനയത്തിലും സംവിധാനത്തിലും വേറിട്ട് നില്‍ക്കുന്ന ദീലീഷ് പോത്തന്റെ പുതിയ  വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സജീവമായി കൊണ്ടിരിക്കുന്നത്. ദിലീഷ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറ പ്രവർത്തകർക്ക് പോത്തൻ നൽകുന്ന പുതിയ ടിപ്സിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

ചിത്രത്തിനായി തയാറാകുന്ന അണിയറപ്രവർത്തകർക്ക് പോത്തൻ നൽകുന്ന നിർദ്ദേശങ്ങളാണ് വീഡിയോയിൽ.

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണ് ഇത്.

Read also: “പണ്ട് പുഴുവടിച്ച് പല്ലുപോയത് ഓര്‍മ്മയുണ്ടോ”? ചിരി പടര്‍ത്തി ‘കുമ്പളങ്ങി നൈറ്റ്‌സിന്റെ’ ടീസര്‍

വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസിലിനൊപ്പം ഷെയ്ന്‍നിഗം, ശ്രീനാഥ് ഭാസി, സൗബിന്‍ സാഹിര്‍ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.