യുവത്വം നിലനിർത്താൻ കഴിക്കാം ഈന്തപ്പഴം..
ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണ പദാർത്ഥമാണ് ഈന്തപഴം. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും ഉത്തമമാണ്. കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഇല്ലാതാക്കാനും ഈന്തപ്പഴത്തിൻറെ ഉപയോഗം സഹായിക്കും. ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ രീതിയില്‍, ഏതൊക്കെ സമയത്ത് ഈന്തപ്പഴം കഴിയ്ക്കണം എന്നുള്ളത് വളരെ പ്രധാനമാണ്.
ഈന്തപ്പഴം കഴിക്കുമ്പോഴും വാങ്ങിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കടകളിൽ നിന്നും വാങ്ങിക്കുന്ന ഈന്തപ്പഴത്തിന്റെ ഗുണം പ്രത്യേകം ശ്രദ്ധിക്കണം. ഗുണനിലവാരം കുറഞ്ഞ ഈന്തപ്പഴം ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.
ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കിൽ കൂടുതല്‍ ഊര്‍ജ്ജം ലഭിയ്ക്കാനും മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കുന്നു. രാത്രി മുഴുവന്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് വെച്ച ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ വൻ തോതിൽ കുറയ്ക്കുന്നതിനും ഉത്തമമാണ്. ഇത് രക്തത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും സഹായിക്കും.