ഗോള്‍ഡന്‍ റീല്‍ പുരസ്കാരം സ്വന്തമാക്കി ‘2.0’; സന്തോഷം പങ്കുവെച്ച് റസൂൽ പൂക്കുട്ടി
രജനീകാന്തും അക്ഷയ് കുമാറും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 2.0. എമി ജാക്സനാണ് 2.0 യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ദൃശ്യ വിസ്മയങ്ങളോടെ ആരാധകരെ ഞെട്ടിച്ച ചിത്രം ഗോള്‍ഡന്‍ റീല്‍ പുരസ്കാരം കരസ്ഥമാക്കിയിരിക്കുകയാണ്..
വിദേശ ഭാഷാ വിഭാഗത്തില്‍ സൗണ്ട് എഡിറ്റിംഗിനാണ് ചിത്രം പുരസ്കാരം നേടിയത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ സന്തോഷ് വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.
ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം വലിയ ചലനങ്ങളാണ് ബോക്സ് ഓഫീസില്‍ സൃഷ്ടിച്ചത്. നവംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്തത്. ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറ്റവും ചിലവേറിയ ഇന്ത്യന്‍ സിനിമയെന്ന ഖ്യാതിയുമായെത്തുന്ന യെന്തിരന് 2.0 പതിനഞ്ച് ഇന്ത്യന്‍ ഭാഷകളിലായാണ് എത്തിയത്.
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തിയിരുന്നു.. മൂവായിരത്തോളം സാങ്കേതികപ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 600 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് 2.0. എ ആര് റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
Delighted! https://t.co/T9f6pIW93Z
— resul pookutty (@resulp) 19 January 2019
Through #2point0, Indian cinema had introduced a new format of sound to the world cinema. This recognition is the greatest affirmation to the technical innovation me and my team: @resulp https://t.co/HXeQKc5eJk
— Subhakeerthana (@bhakisundar) 19 January 2019