ചരിത്രം ആവർത്തിക്കപ്പെടുന്നു; ഇരുപതാം നൂറ്റാണ്ടിലെ കൂട്ടുകെട്ട് ആവർത്തിച്ച് ഇരുപത്തൊന്നാം നൂറ്റാണ്ട്…

January 7, 2019

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരാണ് മോഹൻലാലും സുരേഷ് ഗോപിയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം മികച്ചവ തന്നെയായിരുന്നു. അതിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’. ചിത്രത്തിൽ നായകനായി എത്തിയ മോഹൻലാലിന്റെ വില്ലനായാണ് സുരേഷ് ഗോപി വേഷമിട്ടത്.

ആ കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുകയാണ് വെള്ളിത്തിരയിൽ. പക്ഷെ ഇരുപതാം നൂറ്റാണ്ടിൽ തിളങ്ങിയത് മോഹൻലാലും സുരേഷ് ഗോപിയുമായിരുന്നെങ്കിൽ ഇന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ തിളങ്ങുന്നത് ഇരുവരുടെയും മക്കളാണെന്ന്‌ മാത്രം. പ്രണവ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അതിഥി വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നുണ്ട്. ഇക്കാര്യം സംവിധായകന്‍ അരുണ്‍ ഗോപി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരിക്കുകയാണ്.


അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പ്രണവ് മോഹൻലാലും ഗോകുൽ സുരേഷും ഒന്നിക്കുന്നത്. ചിത്രത്തിൽ പ്രണവാണ് നായകൻ. പ്രണവിനൊപ്പം ഒരു പ്രാധാന കഥാപാത്രമായി ഗോകുലും ഉണ്ടാകുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്..

Read more: ‘ഇതെന്റെ പുതിയ റെയ്ബാൻ ഗ്ലാസ്സ്’, ആരാധകരെ ആവേശം കൊള്ളിച്ച് പ്രണവ്; ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ’ കിടിലൻ ടീസർ പങ്കുവെച്ച് ദുൽഖർ…

ഒരു സര്‍ഫറിന്റെ വേഷത്തിലാണ് ചിത്രത്തിൽ  പ്രണവ് എത്തുന്നത്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ അഭിനയിക്കാൻ എത്തിയത്. ഒരുപാട് പ്രയത്‌നം പ്രണവ് ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ എടുക്കുന്നതായി ചിത്രത്തിന്റെ സംവിധായകൻ  അരുണ്‍ ഗോപി പറഞ്ഞു.

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്.

പേര് പോലെത്തന്നെ ആക്ഷൻ എന്റെർറ്റൈനെർ ചിത്രമാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. അതേസമയം ചിത്രം ഒരു അധോലോക കഥയായിരിക്കില്ലെന്ന് ചിത്രത്തിന്റെ ടാഗ് ലൈനിലൂടെ വ്യക്തമാക്കുന്നുണ്ട്. ചിത്രത്തിൽ പീറ്റർ ഹെയ്‌നാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. അരുൺ ഗോപി സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജനാണ്.

അച്ഛന്മാർ അനശ്വര ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി മക്കൾ എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്…