വൈറലായി സന്നിധാനത്തുനിന്നുള്ള ചില സെൽഫികൾ…ചിത്രങ്ങൾ കാണാം..

January 14, 2019

മകരവിളക്ക് ദർശിക്കാൻ തമിഴ് സൂപ്പർതാരം ജയം രവി സന്നിധാനത്ത് എത്തിയത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതിന് പിന്നാലെയാണ് സന്നിധാനത്ത് നിന്നുള്ള ചില ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. കലക്‌ടർ ബ്രോ പ്രശാന്ത് നായര്‍ പങ്കുവെച്ച ജയം രവിയോടൊപ്പമുള്ള സെല്‍ഫിയാണ്   സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്.

 

View this post on Instagram

 

When Bro Swamy & Jayam Ravi Swamy went to see Ayyappa Swamy.

A post shared by Prasanth Nair (@bro_swamy) on

സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങള്‍ക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി വ്യക്തമാക്കി. മലയാളികള്‍ തന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഉടന്‍ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയം രവി വ്യക്തമാക്കി.


മകരവിളക്ക് കാണാൻ സന്നിധാനത്ത് എത്തിയ ജയറാമിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.