കുട്ടികൾ മൊബൈലിലാണോ കൂടുതൽ സമയം ചിലവഴിക്കുന്നത്..?ഈ അപകടത്തിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ചില എളുപ്പവഴികൾ…

January 18, 2019

ഉറങ്ങുമ്പോഴും ഉണരുമ്പോഴും മൊബൈല്‍ ഫോണ്‍ അടുത്തില്ലെങ്കില്‍ സമാധാനം കിട്ടാത്തവരാണ് നമ്മൾ. അത്രത്തോളം മൊബൈല്‍ നമ്മുടെ ദൈനദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തി തുടങ്ങിട്ടുണ്ട്. എന്നാൽ മുതിർന്ന ആളുകളെപോലെ തന്നെ ഇപ്പോൾ മിക്ക കുട്ടികളും മൊബൈലിന് അഡിക്ടാകാറുണ്ട്. ഇത് മാരകമായ രോഗങ്ങൾക്ക് കാരണമാകും.

മുതിര്‍ന്ന ആളുകളെ അപേക്ഷിച്ചു കൊച്ചു കുട്ടികളുടെ തലയോട്ടിക്ക് കട്ടി തീരെ കുറവായിരിക്കും. ഇത് റേഡിയേഷന്‍ കൂടുതല്‍ മാരകമായി ഇവരെ ബാധിക്കാന്‍ കാരണമാകും. മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്നെറ്റിക് സിഗ്നലുകള്‍ തന്നെയാണ് ഇതിനു പിന്നില്‍. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.

അതുപോലെ തന്നെ ഫോണ്‍ സിഗ്നല്‍ തകരാകുകള്‍ ഉള്ളപ്പോള്‍ ഉപയോഗിക്കുന്നതും അപകടകരമാണ് ഈ സമയത്ത് പുറപ്പെടുവിക്കുന്ന അമിതമായ റേഡിയേഷനുകള്‍ നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തപ്പെടും. ഇത് മാരകരോഗങ്ങൾക്ക് നമ്മെ വേഗത്തിൽ കീഴ്പെടുത്തും.

എന്നാൽ കുട്ടികളെ മൊബൈലിന്റെ പിടിയിൽ നിന്നും രക്ഷിക്കാനുള്ള ചില മാർഗങ്ങൾ കാണാം..

കുഞ്ഞുങ്ങള്‍ മൊബൈലിന് അടിമകളായി മാറിയാല്‍ പിന്നീട് അവരെ അതില്‍ നിന്ന് മോചിപ്പിക്കല്‍ എളുപ്പമല്ല. അതിനാല്‍ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തുക. ഒഴിവുസമയങ്ങള്‍ ഫലപ്രദമായ രീതിയില്‍ അവര്‍ക്കൊപ്പം ചിലവിടാൻ ശ്രമിക്കുക.

ഒഴിവുസമയങ്ങളില്‍ ഫോണിനൊപ്പം കളയാതെ കായികമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കുട്ടികളെ സജ്ജരാക്കാം. ഇതിന് അവരെ തനിയെ തള്ളിവിടാതെ മാതാപിതാക്കള്‍ക്കും കൂട്ട് നല്‍കാം. വൈകുന്നേരങ്ങളില്‍ അവരോടൊപ്പം ഫുട്‌ബോളോ, ക്രിക്കറ്റോ, ഷട്ടിലോ കളിക്കാം. സ്‌കൂളിലേക്കുള്ള യാത്ര കഴിയുമെങ്കില്‍ നടന്നിട്ടാക്കാം. അത്രയും സമയം കുഞ്ഞുമായി സരസമായ സംഭാഷണങ്ങളിലുമേര്‍പ്പെടാം.