ടോപ് സിംഗർ വേദിയിലെ കുട്ടിപട്ടാളത്തോടൊപ്പം ‘കുഞ്ഞുമൊഴികിലുക്കം’…

January 21, 2019

കുട്ടികുറുമ്പുകളും മനോഹര സംഗീതവുമായി എത്തുന്ന കുട്ടിപ്പട്ടാളത്തിന്റെ വിശേഷങ്ങളുമായി കുഞ്ഞുമൊഴികിലുക്കം…..

ടോപ് സിംഗർ വേദിയിലെ കുട്ടിക്കുറുമ്പന്മാരുടെ കുഞ്ഞുവർത്തമാനങ്ങളും, കുട്ടിവിശേഷങ്ങളുമൊക്കെയായി എത്തുന്ന  പരിപാടിയാണ് ‘കുഞ്ഞുമൊഴികിലുക്കം’..ഇത്തവണ പ്രേക്ഷകരുടെ പ്രിയപ്പെട്ട വൈഷ്ണവിക്കുട്ടിയും ശ്രീഹരിയും നേഹക്കുട്ടിയും ദേവികകുട്ടിയുമാണ് അവരുടെ വിശേഷങ്ങളുമായി എത്തുന്നത്..

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ഫ്ലവേഴ്സ്  ടിവിയിലെ ടോപ് സിംഗർ..ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ 23 കുട്ടി ഗായകരാണ് മനോഹരമായ ശബ്ദമാധുര്യവുമായി ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്..ഇവരുടെ പുത്തൻ വിശേഷങ്ങളുമായി എത്തുന്ന പരുപാടി സംവിധാനം ചെയ്തിരിക്കുന്നത് വിശാഖ് നന്ദുവാണ്.

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന കുട്ടികുറുമ്പന്മാരുടെ പുതിയ വിശേഷങ്ങളുമായി കുഞ്ഞുമൊഴികിലുക്കം ഇനി അടുത്ത ആഴ്ച…..