ഉപ്പയുടെയും ഉപ്പൂപ്പയുടെയും വഴിയേ കുഞ്ഞുമറിയവും; ചിത്രം പങ്കുവെച്ച് ദുൽഖർ

January 11, 2019

സിനിമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ദുൽഖർ സൽമാന്റെ കാർ പ്രണയം.. മമ്മൂട്ടിക്കും വളരെ പ്രിയപ്പെട്ടതാണ് വണ്ടികൾ. പഴയകാല വിന്റേജ് കാറുകൾ വാങ്ങി സൂക്ഷിക്കുക തനിക്ക് വളരെ പ്രിയപ്പെട്ട കാര്യമാണെന്ന് പലതവണ ദുൽഖർ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഉപ്പയുടെയും ഉപ്പൂപ്പയുടെയും പാത പിന്തുടരുകയാണ് ദുൽഖറിന്റെ കുഞ്ഞു മകൾ മറിയവും.

മറിയം കാറിൽ ഇരിക്കുന്ന ചിത്രം ദുൽഖർ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.മമ്മൂട്ടിയേയും ദുൽഖറിനെയും പോലെതന്നെ സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് കുഞ്ഞുമകൾ മറിയവും.