വഴിയിൽ കിടന്ന യജമാനനെ സംരക്ഷിച്ച് വളർത്തുനായ; വൈറൽ വീഡിയോ കാണാം..

January 8, 2019

സോഷ്യൽ മീഡിയിൽ തരംഗമായി മാറിയിരിക്കുയാണ് റോഡിൽ കിടന്ന യജമാനനെ സംരക്ഷിച്ച നായ. യജമാന സ്നേഹം ഏറെയുള്ള ഈ നായയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തന്റെ യജമാനനെ ഇട്ടിട്ട് പോകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ നായക്കുട്ടി.

റോഡിൽ കിടന്ന ഇയാളെ എണീപ്പിച്ച് വിടാൻ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഒരുപാട് ശ്രമിച്ചെങ്കിലും ഇവരൊക്കെ തന്റെ യജമാനനെ ഉപദ്രവിക്കാൻ വരുന്നവരാണെന്ന് കരുതി ഇവരെയൊക്കെ ആട്ടിയോടിക്കുകയാണ് ഈ നായക്കുട്ടി. പിന്നീട് വളരെ പണിപ്പെട്ടാണ് നാട്ടുകാർ ഇയാളെ എണീപ്പിച്ച് വിടുന്നത്. വൈറലായ വീഡിയോ കാണാം..