തമിഴ് സിനിമാ ലോകത്ത് പുതുചരിത്രം കുറിച്ച് ‘പേട്ട’
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പേട്ട’. കാര്‍ത്തിക് സുബ്ബരാജാണ് ‘പേട്ട’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ജനുവരി പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുക. റിലീസിങിന് മുന്നേതന്നെ തമിഴ് ചലച്ചിത്രലോകത്ത് പുതുചരിത്രം കുറിച്ചിരിക്കുകയാണ് പേട്ട. ഓള്‍ ഇന്ത്യ റേഡിയോ പട്ടികയില്‍ ഇടം നേടുന്ന ആദ്യ തമിഴ് സിനിമയെന്ന ചരിത്രനേട്ടമാണ് പേട്ട സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ പാര്‍ട്‌നേഴ്‌സായ സോണി മ്യൂസിക് ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്‌റ്റൈല്‍ മന്നന്‍ എന്ന ആരാധകരുടെ വിളിപ്പേരുപോലെ തന്നെ കിടിലന്‍ സ്‌റ്റൈലന്‍ ലുക്കിലാണ് ‘പേട്ട’യുടെ ട്രെയ്‌ലറില്‍ രജനീകാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഓരോ പോസ്റ്ററിലും രജനീകാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തില്‍ നായികമാരായി എത്തുന്നത് സിമ്രാനും തൃഷയുമാണ്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്.
#Thalaivar surely sets 'NEVER BEFORE RECORDS' and this is truly unprecedented! For the first-time ever on national radio charts ,a Tamil album and it is none other than @anirudhofficial's #Petta! #PettaPongalParaak! ?@sunpictures @rajinikanth @karthiksubbaraj @VijaySethuOffl pic.twitter.com/Rn9h8Khltb
— Sony Music South (@SonyMusicSouth) 3 January 2019
യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.