‘പേട്ട’ ടിക്‌ ടോക്‌ ചലഞ്ച്‌’; ഇനി ടിക് ടോക് ചെയ്താൽ സിനിമയിൽ അഭിനയിക്കാം…

January 7, 2019

തെന്നിന്ത്യ മുഴുവനുള്ള ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന രജനി കാന്ത് ചിത്രം ‘പേട്ട’യ്ക്കായി. ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ രജനി കാന്തിനൊപ്പം തമിഴ് സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്. സിമ്രാൻ, തൃഷ, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ട്രെയ്‌ലറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ‘പേട്ട ടിക് ടോക് ചാലഞ്ച്’. ചിത്രത്തിലെ പാട്ടുകളുടെയോ ട്രെയ്‌ലറുകളുടെയോ ഏതെങ്കിലുമൊക്കെ ഭാഗങ്ങൾക്ക് മനോഹരമായ ടിക് ടോക്കുകൾ ചെയ്ത് അയക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് പേർക്ക് മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന അടുത്ത സിനിമയിൽ അഭിനയിക്കുവാൻ അവസരം നൽകുന്നതാണ് പുതിയ ചാലഞ്ച്.

ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ്. ചിത്രത്തില്‍ നായികമാരായി എത്തുന്നത് സിമ്രാനും തൃഷയുമാണ്. സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ‘പേട്ട’ എന്ന സിനിമയ്ക്കുണ്ട്. യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. വിജയ് സേതുപതി, ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പേട്ട’ ടിക്‌ ടോക്‌ ചലഞ്ച്‌..!!

രജിനികാന്തിന്റെ പേട്ട സിനിമയുടെ ഭാഗങ്ങൾ (പാട്ടുകളോ/ട്രെയ്‌ലർ സീനുകളോ) ഉൾപ്പെടുത്തി TikTok ൽ വീഡിയോ ചെയ്ത്‌ അതിന്റെ ലിങ്ക്‌ അടക്കം ചുവടെയുള്ള ഇ മെയിലിലോ ഞങ്ങളുടെ ഫേസ്ബുക്ക്‌ പേജിലോ അയച്ചു തരിക.

തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക്‌ Magic Frames നിർമ്മിക്കുന്ന അടുത്ത സിനിമയിൽ അഭിനയിക്കുവാൻ അവസരം!!

[email protected]

അയക്കേണ്ട അവസാന തിയ്യതി: 13/01/2019