36 ലക്ഷത്തിന്റെ ജാക്കറ്റുമായി ഡയാന ചോപ്ര; ഞെട്ടലോടെ ആരാധകർ..

January 24, 2019

ചുവന്ന ജാക്കറ്റും ധരിച്ച് സ്റ്റൈൽ ആയിക്കിടക്കുന്ന പ്രിയങ്ക ചോപ്രയുടെ നായക്കുട്ടി ഡയാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. . പ്രിയങ്ക ചോപ്ര തന്നെയാണ് ഡയാനയുടെ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുമായി പങ്കുവച്ചത്. ലോസ് ഏഞ്ചൽസ് വളരെ തണുപ്പാണ് എന്ന് അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവച്ചത്…

എന്നാൽ പ്രിയങ്കയുടെ പ്രിയപ്പെട്ട ആരാധകർ ഇത്തവണ കുറച്ച് കലിപ്പിലാണ്. കാരണം മറ്റൊന്നുമല്ല..നായക്കുട്ടി അണിഞ്ഞ ആ ജാക്കറ്റ് ആയിരുന്നു. 36,84,479 രൂപയാണ് ഇതിന്റെ വില. ഇത്രയധികം ദരിദ്രർ ഉള്ള നമ്മുടെ രാജ്യത്ത് ഒരു നായയുടെ ജാക്കറ്റിന് ഇത്രയധികം പണം ചിലവാക്കിയത് ശരിയായില്ല എന്ന വാദവുമായാണ് ആരാധകർ എത്തുന്നത്.

അതേസമയം അടുത്തിടെ പ്രിയങ്ക ധരിച്ച എംബ്രോയിഡറി വർക്ക് ചെയ്ത പ്രിയങ്കയുടെ ബാഗിന്റെയും ഷൂസിന്റേയും വില കേട്ട് ആരാധകർ ഞെട്ടിയിരുന്നു. 3.61 ലക്ഷത്തിന്റെ ബാഗും 56,000 രൂപ വിലയുളള ഷൂസുമാണ് പ്രിയങ്ക അണിഞ്ഞിരുന്നത്. അതിന് പിന്നാലെയാണ് 36, 0000 വിലവരുന്ന ജാക്കറ്റ് നായക്ക് വാങ്ങി നൽകിയിരിക്കുന്നത്.