അയൽവാസിയുടെ നായയുടെ ആക്രമണത്തിൽ നിന്ന് ആറുവയസുകാരനെ രക്ഷിച്ച് വളർത്തുനായ- ഉള്ളുതൊടുന്ന കാഴ്ച

May 3, 2023

വളർത്തുമൃഗങ്ങളോട് ഭേദിക്കാനാകാത്ത വിധം ആത്മബന്ധം പുലർത്തുന്നവർ ധാരാളമാണ്. പലപ്പോഴും മാനസിക സംഘർഷം കുറയ്ക്കാനും ഒറ്റപ്പെടലിൽ നിന്നും രക്ഷനേടാനും പലപ്പോഴും വളർത്തുമൃഗങ്ങൾ സഹായകരമാകാറുണ്ട്.  നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും. ഇപ്പോഴിതാ, വളരെ അവസരോചിതമായ പ്രവർത്തനത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് ഒരു നായ. 

ചിലപ്പോൾ വിശ്വസിക്കാനാത്ത കാര്യങ്ങൾ കാണിച്ച് നമ്മളെയെല്ലാം അത്ഭുതപ്പെടുത്തും അവ. ഒരു ജർമ്മൻ ഷെപ്പേർഡ് തന്റെ ഉടമയുടെ ആറു വയസ്സുള്ള മകനെ അയൽവാസിയുടെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന നാടകീയമായ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഫ്ലോറിഡയിലെ വീടിന് പുറത്ത് ആൺകുട്ടി നായയുമായി കളിക്കുകയായിരുന്നു. പെട്ടെന്ന് അയൽവാസികളുടെ വീട്ടിൽ നിന്ന് ഒരു നായ ആക്രമണാസക്തമായി പാഞ്ഞെത്തിയതായി വിഡിയോയിൽ കാണാം.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

നായ ഒരു പുൽത്തകിടിയിലൂടെ ഓടിയെത്തി നേരെ കുഞ്ഞിന്റെ അടുത്തേക്ക് പോയി. എന്നാൽ കുഞ്ഞിനൊപ്പമുണ്ടായിരുന്ന നായ ഉടൻ തന്നെ ശക്തമായ പ്രതിരോധം തീർത്തു. കൃത്യസമയത്ത് ജർമ്മൻ ഷെപ്പേർഡ് ആൺകുട്ടിക്കും മറ്റേ നായയ്ക്കും ഇടയിൽ എത്തി. സെക്കന്റുകൾക്കുള്ളിൽ അയൽവാസിയുടെ നായയെ നേർക്കുനേർ നിന്ന് കുട്ട്യേ ഉപദ്രവിക്കില്ലെന്ന് ഉറപ്പുവരുത്തി. കുട്ടിയുടെ മാതാവ് എത്തുംവരെ പ്രതിരോധംതീർത്ത് നായ നിന്നു. കയ്യടി നേടുകയാണ് ഈ കൗതുകകരമായ കാഴ്ച.

Story highlights- Hero dog saves 6-year-old boy from attack by neighbour’s dog