എത്രമനോഹരമാണ് റിതുകുട്ടന്റെ ഈ ക്യൂട്ട് പെർഫോമൻസ്; വീഡിയോ കാണാം..

ടോപ് സിംഗറിലെ ഏറെ ആരാധകരുള്ള ഒരു മത്സരാർത്ഥിയാണ് റിതുരാജ്. തകര്‍പ്പന്‍ പാട്ടുകള്‍ക്കൊണ്ട് ഓരോ തവണയും വേദിയെ സംഗീതസാന്ദ്രമാക്കാറുണ്ട് ഈ കുട്ടിപ്പാട്ടുകാരന്.
‘സ്നേഹത്തിന് പൂഞ്ചോല തീരത്തിന്ന് നാമെത്തും നേരം..’ എന്ന അതിമനോഹര ഗാനവുമായാണ് റിതുകുട്ടൻ വേദിയിൽ എത്തിയത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഈ ഗാനം ബിച്ചു തിരുമല രചിച്ച് ഇളയരാജ സംഗീതം നൽകി കെ ജെ യേശുദാസ് ആലപിച്ചതാണ്..
വളരെ ബുദ്ധിമുട്ടുള്ള ഈ ഗാനവുമായി വേദിയെ കീഴടക്കാൻ എത്തിയ റിതുകുട്ടന്റെ പെർഫോമൻസ് വേദിയിലെ ജഡ്ജസിനെയും കാണികളെയും ഒരുപോലെ ഞെട്ടിച്ചു.
വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും, മൃദുലയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്