‘ശസ്ത്രക്രിയ കഴിഞ്ഞ് അച്ഛൻ സുഖമായിരിക്കുന്നു’; പിറന്നാൾ അച്ഛനൊപ്പം ആഘോഷിച്ച് ഹൃത്വിക് റോഷൻ…

January 11, 2019

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷൻ. തന്റെ പിതാവിന് ക്യാൻസർ ആണെന്ന വാർത്ത കഴിഞ്ഞ ദിവസം താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തൊണ്ടയിലെ അര്‍ബുദബാധയ്ക്ക് ശസ്ത്രക്രിയ നടത്തിയ പിതാവ് രാകേഷ് റോഷന്റെ ശസ്ത്രക്രിയ വളരെ വിജയകരമായി പൂർത്തിയായിരിക്കുന്ന വിവരമാണ് ഇപ്പോൾ ഹൃത്വിക് സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്‌തത്‌.

ഒപ്പം പിതാവിന്റെകൂടെ തന്റെ 45-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹൃത്വിക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആ​രാധകരുമായി പങ്കുവച്ചത്. നിർമ്മാതാവായി സിനിമയോട് ചേർന്ന് നിൽക്കുന്ന താരമാണ് രാകേഷ് റോഷൻ.

‘ശസ്ത്രക്രിയയ്ക്കുശേഷം അച്ഛൻ സുഖമായി ഇരിക്കുന്നു.. സ്നേഹത്തിന്റെ ശക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും ഒരുപാട് നന്ദി. എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്