‘നീ ഹൃദയമിടിപ്പായത് മുതല്‍ ഇന്നുവരെ’; ഹൃത്വിക് റോഷന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അമ്മ

January 10, 2024

ബോളിവുഡ് സിനിമയുടെ ‘ഗ്രീക്ക് ഗോഡ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഹൃത്വിക് റോഷന്‍ ഇന്ന് 50-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ആശംസ നേര്‍ന്നുകൊണ്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരത്തിന്റെ അമ്മ പിങ്കി റോഷന്‍. ഹൃത്വികിനെ അഭിസംബോധ ചെയ്തുകൊണ്ട് ദീര്‍ഘമായ കുറിപ്പാണ് പിങ്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുള്ളത്. താരത്തിന് അഞ്ച് വയസ് പ്രായമുള്ളപ്പോള്‍ എടുത്ത ചിത്രവും വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഫൈറ്ററില്‍ നിന്നുമുള്ള ലുക്കുമാണ് കുറിപ്പിനൊപ്പം പിങ്കി ചേര്‍ത്തിട്ടുള്ളത്. ( Hrithik Roshan’s mom Pinkie on his birthday )

സുവര്‍ണ ഹൃദയമുള്ള ഒരു ശുദ്ധ ആത്മാവിനെയാണ് അഞ്ചാം മാസത്തിലും, അമ്പതാം വയസിലും ഈ രണ്ട് ചിത്രങ്ങളിലായി കാണുന്നത്. നിന്റെ ജീവിതയാത്ര വെള്ളിത്തിരയിലും വിവിധ സാമൂഹിക മാധ്യമങ്ങളിലുമായി ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയേക്കാം. എന്നാല്‍ നിന്നെ അടുത്തറിയുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും അതിലപ്പുറമാണ് നീയെന്ന്. നീ ഈ ഭൂമിയില്‍ 50 വര്‍ഷം ജീവിച്ചു. നിരവധി പേര്‍ക്ക് സന്തോഷം നല്‍കി, എന്നിട്ടും നീ ഒരു ഹൃദയമിടിപ്പ് ആയിരുന്ന നിമിഷം മുതല്‍ ഞാന്‍ നിന്നെ അറിയുന്നു, നീ നല്‍കുന്ന അതിയായ സന്തോഷം എന്റെ ഉള്ളില്‍ മാത്രമായി അനുഭവപ്പെട്ടു. പിങ്കി കുറിച്ചു.

നീ അധഃസ്ഥിതര്‍ക്ക് വേണ്ടി നിലകൊള്ളുന്നു, ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള എല്ലാവരോടും സഹാനുഭൂതി പ്രകടിപ്പിക്കുകയും സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്യുന്നു, അത് നിങ്ങളുടെ അത്ഭുതകരമായി വളരുന്ന ആണ്‍കുട്ടികള്‍ക്ക് ഒരു മാതൃകയാണ്. നീ എന്നെ അഭിമാനിപ്പിക്കുകയും ഒരേ സമയം പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഞാന്‍ ഇത്രയും ഊര്‍ജ്ജത്തോടെ പുഞ്ചിരിക്കുന്നതിന് കാരണം നീയാണെന്നാണ്, പിങ്കി ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുന്നത്.

മുന്നോട്ടുള്ള യാത്രയില്‍ കൂടുതല്‍ വിജയങ്ങള്‍ നേടാനാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പിങ്കി കുറിപ്പ്് അവസാനിപ്പിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി പിങ്കി റോഷന്‍ വിദേശത്താണ് താമസിക്കുന്നത്. 1974 ജനുവരി 10ന് മുംബൈയിലാണ് രാകേഷ് റോഷന്‍-പിങ്കി ദമ്പതികളുടെ മകനായി ഹൃത്വിക് റോഷന്‍ ജനിച്ചത്.

Read Also : ‘ദാസേട്ടൻ @ 84’; ഗാനഗന്ധർവന് ശതാഭിഷേക തിളക്കം

ബാലതാരമായും സഹസംവിധായകനുമായി സിനിമയില്‍ എത്തിയ ഹൃത്വിക്, 2000-ല്‍ പുറത്തിറങ്ങിയ ‘കഹോ നാ പ്യാര്‍ ഹേ’ എന്ന ചിത്രത്തിലുടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍മാരില്‍ ഒരാള് കൂടെയാണ് ഹൃത്വിക്.

സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ഫൈറ്ററിലാണ് ഹൃത്വിക് അടുത്തതായി അഭിനയിക്കുന്നത്. ദീപിക പദുക്കോണ്‍, അനില്‍ കപൂര്‍ എന്നിവരും ഇതില്‍ അഭിനയിക്കുന്നു. ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും.

Story highlights : Hrithik Roshan’s mom Pinkie on his birthday