ഐഫോണിൽ ഫോട്ടോ എടുക്കുന്നവർക്ക് ഒരു സന്തോഷവാർത്ത
ഐഫോണിൽ ഫോട്ടോ എടുക്കുന്നവർക്ക് ഒരു സന്തോഷവാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ആപ്പിൾ കമ്പനി. ഐഫോണിൽ എടുത്ത മികച്ച ഫോട്ടോകൾ ആപ്പിൾ കമ്പനിയുടെ ബോർഡുകളിലും പരസ്യങ്ങളിലുമെല്ലാം പ്രദർശിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ആപ്പിൾ ഫോണിൽ പകർത്തിയ ഏത് ഫോട്ടോ ഉപയോഗിച്ചും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ #Shot-on-iPhone-Challenge എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഐ ഫോണിൽ പകർത്തിയ ഫോട്ടോകൾ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യണം. ജനുവരി 22 ന് ആരംഭിച്ച മത്സരം ഫെബ്രുവരി ഏഴിന് അവസാനിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന പത്ത് ഫോട്ടോകളായിരിക്കും ലോകത്തെമ്പാടുമുള്ള വിവിധ പരസ്യബോർഡുകളിൽ പ്രത്യക്ഷപ്പെടുക. 10 പേരടങ്ങുന്ന പ്രത്യേക ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുക. അതേസമയം ഈ മത്സരത്തിന്റെ ഭാഗമാകുന്ന ഫോട്ടോകളുടെ എല്ലാ വിധത്തിലുമുള്ള കോപ്പി റൈറ്റ്സും ആപ്പിളിന് സ്വന്തമായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.