ആർക്കും സ്നേഹം തോന്നും സ്നേഹക്കുട്ടിയുടെ ഈ മനോഹര സംഗീതം കേട്ടാൽ; വീഡിയോ കാണാം..

ആർക്കും സ്നേഹം തോന്നും സ്നേഹക്കുട്ടിയുടെ ഈ മനോഹര സംഗീതം കേട്ടാൽ…അത്രമേൽ മധുരമാണ് സ്നേഹമോളുടെ പാട്ട്… ‘ദൂരെ മാമര കൊമ്പിൽ ഒരു താരാജാലക കൂട്ടിൽ’….’വർണ്ണപ്പകിട്ട്’ എന്ന ചിത്രത്തിലെ ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗർ സംഗീതം നൽകി കെ എസ് ചിത്ര ആലപിച്ച മലയാളികളുടെ പ്രിയ ഗാനവുമായാണ് ഈ കുട്ടി ഗായിക വേദിയിൽ എത്തിയത്…
സ്നേഹക്കുട്ടിയുടെ ആർദ്ര സംഗീതത്തിൽ എല്ലാം മറന്ന് ലയിച്ചുചേർന്നു വിധികർത്താക്കളും കാണികളും…മനോഹരമായ ഗാനം കേൾക്കാം…
വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..