‘മൗനവും പാടും’ അത്രമേൽ ആർദ്രമാണ് സൂര്യന്റെ ഈ പാട്ട് ; ഗാനം കേൾക്കാം…
January 13, 2019

‘മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ കയ്യിൽ വാർമതിയെ.. മലയാളികൾ നെഞ്ചേറ്റിയ ജോൺസൺ മാഷിന്റെ മധുര സുന്ദര ഗാനവുമായി എത്തുകയാണ് സൂര്യ മഹാദേവൻ.. സൂര്യന്റെ അടിപൊളി ഗാനത്തിനൊപ്പം സപ്പോർട്ടുമായി സ്നേഹക്കുട്ടികൂടി എത്തുന്നതോടെ ടോപ് സിംഗർ വേദി മാന്ത്രിക സംഗീതത്തിൽ അലിയുകയാണ്..
വിധികർത്താക്കളായ എം ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..