ജി എസ് പ്രദീപിന്റെ ‘സ്വർണ്ണ മത്സ്യങ്ങളു’മായി പൃഥ്വി…ടീസർ കാണാം..

January 23, 2019

ജി എസ് പ്രദീപ് സംവിധായകനായി എത്തുന്നു പുതിയ ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ. ഒരു കൂട്ടം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി പ്രദീപ് സംവിധാനം ചെയുന്ന ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ. സിദ്ദിഖ്, ഹരീഷ് കണാരൻ, സുധീർ കരമന  തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

നിറയെ സസ്പെൻസുകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. പുതിയ ചിത്രത്തിന് ആശംസകൾ നേർന്നതിനൊപ്പം ജി എസ് പ്രദീപിന്റെ നാടകം താൻ സംവിധാനം ചെയ്‍ത അനുഭവവും പറഞ്ഞാണ് പൃഥ്വിരാജ് ടീസര്‍ പങ്കുവെച്ചത്.