പ്രണയവും വിവാഹവും വെളിപ്പെടുത്തി നടി സ്വാസിക! വീഡിയോ കാണാം..
January 14, 2019

ഫ്ലവേഴ്സ് ടിവിയിലെ ‘സീത’ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്വാസിക ആദ്യമായി തന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഫ്ലവേഴ്സ് ടിവിയിലെ ടമാർ പടാർ എന്ന പരിപാടിക്കിടെയാണ് താരം തന്റെ പ്രണയ രഹസ്യം വെളിപ്പെടുത്തിയത്. തനിക്ക് പ്രണയം ഉണ്ടെന്നും വിവാഹം ഈ വർഷം മെയ് മാസത്തിൽ ഉണ്ടാകുമെന്നും താരം പറഞ്ഞു.
‘വൈഗയി’ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച സ്വാസ്വിക തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളിലും, സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.