‘ആ കാമുകൻ്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ..’- ഹൃദ്യമായ ചുവടുകളുമായി അനുശ്രീ

June 15, 2022

മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയലോകത്തേക്ക് വന്ന അനുശ്രീ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. നായികാ എന്ന ലേബലിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഏതുതരം വേഷങ്ങളിലും തിളങ്ങും എന്ന് അനുശ്രീ തെളിയിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ വേഷമിട്ടത്. ഷൈനി എന്ന കഥാപത്രം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

അഭിനയത്തിന് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. ഒട്ടേറെ ചിത്രങ്ങളും വിഡിയോകളും വിശേഷങ്ങളുമെല്ലാം അനുശ്രീ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു കുഞ്ഞു നൃത്തഭാവങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ‘നിരനിരയായി പയ്യുകളെല്ലാം ആ കാമുകന്റെ കുഴൽവിളി കാതോർത്ത് നിൽകുമ്പോൾ’ എന്ന ഗാനത്തിനൊപ്പമാണ് അനുശ്രീ ചുവടുവയ്ക്കുന്നത്. പാട്ടുപാവാട ചേലിൽ അനുശ്രീ എത്തിയപ്പോൾ ആരാധകരും കമന്റുകളുമായി എത്തി.

വസ്ത്രധാരണത്തിൽ പുതുമകൾ പരീക്ഷിക്കാറുള്ള നടിയാണ് അനുശ്രീ. അതിനാൽത്തന്നെ ഫോട്ടോഷൂട്ടുകൾ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്. അതേസമയം മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി.

Read Also: അമ്മക്കുരങ്ങിനും കുഞ്ഞിനുമൊപ്പം മാമ്പഴം പങ്കുവെച്ച് കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ- ഹൃദ്യമായൊരു കാഴ്ച

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ട്വൽത്ത് മാൻ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവുമൊടുവിൽ വേഷമിട്ടത്.

Story highlights- anusree’s cute performance