അമ്മക്കുരങ്ങിനും കുഞ്ഞിനുമൊപ്പം മാമ്പഴം പങ്കുവെച്ച് കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ- ഹൃദ്യമായൊരു കാഴ്ച

June 14, 2022

ദയയും കാരുണ്യവും നിറഞ്ഞ ഒട്ടേറെ കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. മൃഗങ്ങളും മനുഷ്യനുമെല്ലാം സഹാനുഭൂതിയോടെ പെരുമാറുന്ന ഇത്തരം കാഴ്ചകൾക്ക് ആസ്വാദകരും ഏറെയാണ്. ഇപ്പോഴിതാ, അമ്മക്കുരങ്ങിനും കുഞ്ഞിനും പഴം വീതിച്ചുനൽകുന്ന ഒരു പോലീസ് കോൺസ്റ്റബിളിന്റെ വിഡിയോ വളരെയേറെ ശ്രദ്ധനേടുകയാണ്. എല്ലാവരുടെയും ഹൃദയത്തിൽ സന്തോഷം നിറയ്ക്കുന്ന ഒരു കാഴ്ചയാണ് ഇത്.

യുപി പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പ്രൊഫൈലിൽ പങ്കുവെച്ച ഹൃദയസ്പർശിയായ വിഡിയോ ഷാജഹാപൂരിൽ നിന്നുള്ള മോഹിത് എന്ന കോൺസ്റ്റബിളിന്റേതാണ്. മോഹിത് ഒരു മാമ്പഴത്തിന്റെ കഷ്ണങ്ങൾ മുറിച്ച് തന്റെ കാറിന്റെ ഡോറിന് മുന്നിൽ നിൽക്കുന്ന ഒരു കുരങ്ങന് നൽകുന്നത് കാണാം. ഒരു ചെറിയ കുഞ്ഞ് അമ്മ കുരങ്ങിന്റെ മുതുകിൽ പറ്റിപ്പിടിച്ചിരിക്കുന്നതും കാണാം.സമൂഹമാധ്യമങ്ങളിൽ വളറെയേറെ ശ്രദ്ധേയമാകുകയാണ് വിഡിയോ.

അതേസമയം, മനുഷ്യനെപ്പോലെ തന്നെ വിവേകബുദ്ധി മൃഗങ്ങൾക്കുമുണ്ടെന്ന് തെളിയിക്കുന്ന ധാരാളം കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടാറുണ്ട്. അടുത്തിടെ ഒരു ‘അമ്മ കുരങ്ങിന്റെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ബീഹാറിലെ സസാരാമിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ അപ്രതീക്ഷിതമായി എത്തുകയായിരുന്നു പരിക്കേറ്റ ഒരു പെൺകുരങ്ങും കുഞ്ഞും. ഡോക്ടറിന്റെ ക്ലിനിക്കിൽ ചികിൽസയിലിരിക്കെ പെൺകുരങ്ങ് കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

.പരിക്കേറ്റ പെൺകുരങ്ങ് കുഞ്ഞിനേയും എടുത്തുകൊണ്ട് ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. അകത്തേക്ക് വരാൻ ഡോക്ടർ നൽകിയ ആംഗ്യം കണ്ടതോടെ ആശുപത്രിയിലേക്കും കുരങ്ങ് പ്രവേശിച്ചു.

Read Also: ഒടിടി റെക്കോർഡുകൾ തകർക്കാൻ സേതുരാമയ്യർ എത്തി; സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

ബെഞ്ചിൽ ഇരിക്കാൻ അദ്ദേഹം പറഞ്ഞപ്പോൾ അതും അനുസരിച്ചു. കുഞ്ഞിന് കാലിലും അമ്മയ്ക്ക് തലയിലും പരിക്കേറ്റിരുന്നു.ഡോക്ടർ ടെറ്റനസ് കുത്തിവയ്പ്പ് നൽകുകയും രണ്ട് കുരങ്ങുകളുടെയും മുറിവുകളിൽ മരുന്ന് പുരട്ടുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം പുറത്തേക്ക് പോകാൻ മടിച്ചുനിന്ന കുരങ്ങുകൾക്കായി വഴി മാറി നൽകാൻ ആളുകളോട് ഡോക്ടർ ആവശ്യപ്പെടുകയും ചെയ്തു.

Story highlights- police officer sharing mango slices with monkey