ഒടിടി റെക്കോർഡുകൾ തകർക്കാൻ സേതുരാമയ്യർ എത്തി; സിബിഐ 5: ദി ബ്രെയിൻ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു

June 12, 2022

മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5: ദി ബ്രെയിൻ. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വെള്ളിത്തിരയിൽ അനശ്വരമാക്കിയ സേതുരാമയ്യർ എന്ന കഥാപാത്രത്തെ വീണ്ടും സ്‌ക്രീനിൽ കാണാനുള്ള വലിയ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. നാലാം ഭാഗമിറങ്ങി 17 വർഷങ്ങൾക്ക് ശേഷമാണ് സിബിഐ സിനിമ സീരിസിലെ അടുത്ത ചിത്രം പുറത്തു വന്നത്.

മെയ് 1 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെയും നിരൂപകരുടെയും ഭാഗത്തു നിന്ന് ഒരേ പോലെ ചിത്രത്തിന് ലഭിച്ചത്. സേതുരാമയ്യർക്കൊപ്പം പഴയ ചിത്രങ്ങളിലെ പല കഥാപാത്രങ്ങളും വീണ്ടും ചിത്രത്തിലെത്തിയിരുന്നു. മുകേഷ്, സായി കുമാർ എന്നിവരൊക്കെ സിബിഐ പരമ്പരയിലെ അവരുടെ കഥാപാത്രങ്ങളുമായി വീണ്ടും പ്രേക്ഷകരുടെ കൈയടി നേടി.

ഇപ്പോൾ സിബിഐ 5: ദി ബ്രെയിൻ ഓൺലൈനായി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും നെറ്റ്ഫ്ലിക്സിൽ സിനിമ കാണാൻ കഴിയും.

ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. കനിഹ, രമേശ് പിഷാരടി, സൗബിൻ, ദിലീഷ് പോത്തൻ തുടങ്ങിയ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

Read More: “അടി കൊള്ളാൻ തയാറായി തന്നെയാണ് സീനിൽ നിന്നത്, പക്ഷെ അദ്ദേഹത്തിന്റെ ടൈമിംഗ് അത്ഭുതപ്പെടുത്തി”; കമൽ ഹാസനോപ്പം അഭിനയിച്ചതിന്റെ രസകരമായ ഓർമ്മകൾ പങ്കുവെച്ച് ശാന്തി കൃഷ്‌ണ

ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നേരത്തെ തന്നെ വൈറലായിരുന്നു. 34 വർഷങ്ങൾക്ക് മുൻപ് 1988 ലാണ് ആദ്യ സിബിഐ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ റിലീസ് ചെയ്തത്. പക്ഷെ ഇപ്പോഴും സേതുരാമയ്യരുടെ ലുക്കിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകർ പറഞ്ഞത്.

Story Highlights: Cbi 5 starts streaming on netflix