മനോഹരഗാനവുമായി തേജസ്; വീഡിയോ കാണാം
January 4, 2019

കുറഞ്ഞ കാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. ആലാപനമാധുര്യംകൊണ്ട് വേദിയില്‍ താരമായിരിക്കുകയാണ് തേജസ് എന്ന കുട്ടിപ്പാട്ടുകാരന്. ‘ഒരു രാഗമാല കോര്‍ത്തു സഖീ…’ എന്ന ഗാനമാണ് തേജസ് വേദിയില്‍ ആലപിച്ചത്.
ധ്വനി എന്ന ചിത്രത്തിലേതാണ് ഈ ഗാനം. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് നൗഷാദ് അലിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെജെ യേശുദാസാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.