വെറുമൊരു ‘കട്ടൻ’ അടിച്ചാൽ കിട്ടും നിരവധി ഗുണങ്ങൾ…
ഇടയ്ക്കിടെ കട്ടൻ ചായ കുടിക്കാൻ ഇഷ്ടപെടുന്നവരാണോ നിങ്ങൾ…? എങ്കിൽ അറിഞ്ഞോളൂ വെറുമൊരു കട്ടന്‍ പിന്നിലെ ഗുണങ്ങൾ…പനിക്കും ജലദോഷത്തിനും മുതൽ ഹൃദയാഘാതം പോലുള്ള അസുഖങ്ങൾ തടയുന്നതിനുവരെ അത്യുത്തമമാണ് കട്ടൻചായ.
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന് ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്.
ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാൻ സഹായിക്കുന്നു. ഹൃദയധമനികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കട്ടൻ ചായയിൽ കാണപ്പെടുന്ന ഫ്ളേവനോയിഡ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ദിവസവും മൂന്നോ നാലോ കപ്പ് കട്ടൻ ചായ കുടിച്ചാൽ സ്ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ് പോലുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത് തടയാന്‍ സഹായിക്കും. ഇത് പ്രോസ്റ്റേറ്റ്, കുടല്, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ് പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും