കാട്ടിൽ അകപെട്ടവരുടെ കഥപറഞ്ഞ് ‘ടോട്ടൽ ധമാൽ’; ട്രെയ്‌ലർ കാണാം..

January 22, 2019

അജയ് ദേവ്ഗൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടോട്ടൽ ധമാൽ റിലീസിനൊരുങ്ങുന്നു. ധമാൽ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് ടോട്ടൽ ധമാൽ. അടുത്ത മാസം ചിത്രം തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി.

നിധി തേടി കാട്ടിൽ എത്തുന്ന ഏതാനും പേർ വന്യജീവികൾക്കിടയിൽ പെട്ടുപോകുന്നതും അവരുടെ രസകരമായ അനുഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. അജയ് ദേവ്ഗണിനൊപ്പം അനിൽ കപൂർ, മാധുരി ദീക്ഷിത്, അർഷാദ് വാഴ്സി, ജാക്കി ഷ്റോഫ്, ജാവേദ് ജഫ്രി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ധമാൽ, ഡബിൾ ധമാൽ എന്നീ ചിത്രങ്ങളൊരുക്കിയ ഇന്ദ്രകുമാർ തന്നെയാണ് മൂന്നാം ഭാഗവും ഒരുക്കുന്നത്. ആദ്യ ഭാഗങ്ങളിൽ സഞ്ജയ് ദത്തായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. എന്നാൽ  ഇത്തവണ അജയ് ദേവ്ഗൺ നായകനാകുന്നു എന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രത്യേകത. രശ്മിയ്യയാണ് ടോട്ടൽ ധമാലിന്റെ സംഗീത സംവിധായകൻ. ഫെബ്രുവരി 22ന് ടോട്ടൽ ധമാൽ തിയേറ്ററുകളിലെത്തും.