“എന്നാലും എന്റെ ഉണ്ണിമുകുന്ദാ”..അങ്ങനെ ടോവിനോയെ ഞെട്ടിച്ച ആ ആരാധികയുടെ കഥയും കാർട്ടൂണായി…

January 8, 2019

മലയാളത്തിൽ നിറഞ്ഞുനിൽക്കുന്ന യുവതാരങ്ങളാണ് ടോവിനോ തോമസ്, ഉണ്ണി  മുകുന്ദൻ, ദുൽഖർ സൽമാൻ എന്നിവർ. എന്നാൽ ടോവിനോയെ ഞെട്ടിച്ച  ആരാധികയുടെ കഥ കഴിഞ്ഞ ഇടയിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആ കഥയും ഇപ്പോൾ കാർട്ടൂണായിരിക്കുകയാണ്. മഴവിൽ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആളു മാറി ആരാധിക പരിചയപ്പെട്ട കാര്യം ടൊവിനോ പങ്കുവച്ചത്.. ആ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായ കാർട്ടൂൺ ആയി മാറിയിരിക്കുന്നത്.

 

View this post on Instagram

 

Hahahaha ??? @artist_shamil അതും വരച്ചോ ??? good work man !! @dqsalmaan @iamunnimukundan

A post shared by Tovino Thomas (@tovinothomas) on


വൈറലായ കാർട്ടൂണിന് പിന്നിലെ കഥ ഇതാണ്…

“മായാനദിയുടെ ഷൂട്ടിംഗ് സമയത്ത് കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോവാൻ എയർപോർട്ടിൽ എത്തിയതായിരുന്നു ഞാൻ. ദുൽഖർ സൽമാനും അതേ ഫ്ളൈറ്റിൽ ചെന്നെയിലേക്ക് പോവാൻ അവിടെ എത്തിയിരുന്നു. ഞങ്ങൾ തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു മുതിർന്ന സ്ത്രീ അടുത്തുള്ളവരെയൊക്കെ തള്ളിമാറ്റി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. ഞാൻ ഓർത്തു, ദുൽഖറിനെ കാണാൻ വരുവായിരിക്കുമെന്ന് എന്നാൽ ആ സ്ത്രീ ഓടിയെത്തിയത് എന്റെ അടുത്തേക്കായിരുന്നു. ഓടിയെത്തി അവരെന്നെ കെട്ടിപ്പിടിച്ചു.

ദുൽഖറിന്റെ അടുത്ത് നിക്കുന്ന എന്നെ അവര് വന്ന് കെട്ടിപിടിച്ചതിൽ എനിക്ക് ആദ്യം ഞെട്ടലാണ് തോന്നിയത്. പിന്നീട് സന്തോഷവും. എന്നാൽ അങ്ങനെ നിൽക്കുമ്പോൾ അവരെന്നെ സ്നേഹത്തോടെ “മോനെ ഉണ്ണി മുകുന്ദാ” എന്ന് വിളിച്ചു. ഇതുകേട്ട് ദുൽഖർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. അതുവരെ ഉണ്ടായിരുന്ന സകല സന്തോഷവും അതോടെ പോയി. പക്ഷെ ഞാൻ അവരെ തിരുത്താൻ പോയില്ല. കാരണം ടോവിനോ തോമസ് എന്ന പറഞ്ഞാൽ അവർക്ക് മനസിലായില്ലെങ്കിലോ?”

ആ രസകരമായ സംഭവമാണ് ഇപ്പോൾ കാർട്ടൂണായി മാറിയിരിക്കുന്നത്. ഷാമിൽ കണ്ടഞ്ചേരി എന്ന യുവാവ് വരച്ച കാർട്ടൂൺ ടോവിനോ തോമസ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഷെയർ ചെയ്തിരിക്കുന്നത്.