എന്റേ മനസിലൊരു നാണം… പാട്ടിനൊപ്പം നൃത്തം ചെയ്ത് വൈഷ്ണവി: വീഡിയോ

January 30, 2019

കുറഞ്ഞകാലയളവുകൊണ്ട് പ്രേക്ഷകരുടെ സ്വീകരണമുറികളില്‍ ഇടം നേടിയ പരിപാടിയാണ് ഫ.ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിക്കുരുന്നുകളുടെ മനോഹരഗാനങ്ങള്‍ക്കും കുട്ടിവര്‍ത്തമാനങ്ങള്‍ക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. ‘ചങ്ങല കിലുക്കം കേള്‍ക്കുമ്പോള്‍ നെഞ്ചിനകത്തൊരു പെടപെടപ്പ്’ എന്ന വരിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയതാണ് വൈഷ്ണവിക്കുട്ടി.

മനോഹരമായൊരു ഗാനവുമായാണ് പെര്‍ഫോമന്‍സ് റൗണ്ടിലും വൈഷ്ണവി പാടാനെത്തിയത്. എന്റെ മനസിലൊരു നാണം എന്ന ഗാനമാണ് വൈഷ്ണവി ആലപിച്ചത്. മനോഹരമായ ആലാപനത്തിനൊപ്പം ചുവടുകള്‍ക്കൊണ്ടും വൈഷ്ണവി ടോപ് സിംഗര്‍ വേദി സുന്ദരമാക്കി.

തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം പകര്‍ന്നിരിക്കുന്നു. എംജി ശ്രീകുമാറും സുജാത മോഹനുമാണ് ഈ ഗാനം സിനിമയില്‍ ആലപിച്ചിരിക്കുന്നത്.