വനിതാ മതിൽ ഉയർന്നു..ചരിത്രം സൃഷ്ടിച്ച് മുന്നോട്ട്… തത്സമയം കാണാം…

January 1, 2019

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ മുന്നോട്ടുവച്ച് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ ഉയർന്നു….വൈകിട്ട് 4 മണി മുതല്‍ 4.15 വരെ കാസർക്കോട് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ ഒരുങ്ങിയിരിക്കുന്നത്. അമ്പത് ലക്ഷത്തിലധികം സ്ത്രീകളാണ് വനിതാ മതിലില്‍ അണിചേര്‍ന്നത്..രാഷ്ട്രീയ സിനിമ മേഖലയിലെ നിരവധി പ്രമുഖരും മതിലിൽ പങ്കുചേർന്നു. റിമ കല്ലിങ്കൽ, കെ പി എസ് സി ലളിത, കലക്‌ടർ വാസുകി, അനുപമ, എന്നിവർക്കൊപ്പം വൃന്ദ കാരാട്ട്, മേഴ്സിക്കുട്ടിയമ്മ, ശൈലജ ടീച്ചർ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖരും കാസർകോട് മുതൽ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് സ്ത്രീകൾ അണിചേർന്ന മതിലിൽ പങ്കെടുത്തു.

മതില്‍ ഒരുക്കുന്നത് 620 കിലോമീറ്ററിലാണ്. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി..

വനിതാ മതിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിലേക്കും എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഗിന്നസ് അധികൃതരും വനിതാ മതിലിൽ എത്തിയിരുന്നു.