വനിതാമതിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം; ’24 ന്യൂസി’ന്റെ ക്യാമറാമാന് പരിക്ക്

January 1, 2019

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപിടിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ മുന്നോട്ടുവച്ച് സർക്കാർ സംഘടിപ്പിച്ച വനിതാമതിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമം. 24 ന്യൂസിന്റെ ക്യാമറാമാന്‍ രഞ്ജിത്തിനാണ് മര്‍ദ്ദനം ഏറ്റത്. കാസര്‍കോട്ട് ചേറ്റുകണ്ടിലാണ് ആക്രമണം ഉണ്ടായത്.

ചേറ്റുകണ്ടിൽ വനിതാമതിലിന് എത്തിയവരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചിരുന്നു. ഇത് ചിത്രീകരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ ക്യാമറാമാൻ രഞ്ജിത്തിനെ പിടിച്ചുവച്ച ശേഷം ക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ആക്രമികൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.