പ്രായത്തെ കീഴടക്കി ഒരു മുത്തശ്ശി; വർക്കൗട്ട് വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

February 6, 2019

പ്രായം തളർത്താത്ത മനസും ശരീരവുമായി ഒരു മുത്തശ്ശി.  72-മത്തെ വയസിൽ വളരെ ചുറുചുറുക്കോടെ വർക്കൗട്ട് ചെയ്യുന്ന മുത്തശ്ശിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.  മുൻ ബോക്സർ ആയ ഫ്‌ലോയ്ഡ് മെയ്‌വെതറിന്റെ വർക്കൗട്ട് രീതിയാണ് ഈ മുത്തശ്ശിയും ഫോളോ ചെയ്യുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.

വളരെ ലളിതമായും ചുറുചുറുക്കോടെയുമാണ് മുത്തശ്ശിയുടെ വർക്കൗട്ട്. വീഡിയോ കണ്ട പലർക്കും ഈ മുത്തശ്ശിക്ക് എഴുപത്തി രണ്ട് വയസ്സായെന്ന് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. യുവാക്കൾ വർക്കൗട്ട് ചെയ്യുന്ന ലാഘവത്തോടൊണ് മുത്തശ്ശി വർക്കൗട്ട് ചെയ്യുന്നത്.

സാധാരണ വർക്കൗട്ട് കാണിക്കാൻ മടി കാണിക്കുന്നവർക്ക് ഈ മുത്തശ്ശി വലിയ പ്രചോദനമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ  വൈറലായ മുത്തശ്ശിയുടെ വീഡിയോ കാണാം..