‘ആടുജീവിത’ത്തിന്റെ ചിത്രീകരണം തുടങ്ങി; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ..

February 1, 2019

നടനായും സംവിധായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് പൃഥ്വിരാജ്. ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ സംവിധാനവുമായി വെള്ളിത്തിരയിലെ തിരക്കുകളിലൂടെ നടന്നു നീങ്ങുന്ന പൃഥ്വിയുടെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ബ്ലെസി സംവിധായകനായി എത്തുന്ന ആടുജീവിതം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് പൃഥ്വിരാജാണ്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ആണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, തുടങ്ങി നിരവധി മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് ആടുജീവിതം.


ജോര്‍ദ്ദാനില്‍ ആണ് ആടു ജീവിതത്തിന്റെ ചിത്രീകരണം നടക്കുന്നത്. ബെന്യാമന്റെ നോവലിനെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്‍ദ മിശ്രണം നിര്‍വഹിക്കുന്നത്. അമല പോളാണ് നായിക.

മലയാള സിനിമയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന ചിത്രം കൂടിയാണിത്..പൃഥ്വിരാജ് ഈ ചിത്രത്തിന് വേണ്ടി തന്റെ ആത്മാവും ജീവിതവും ഹൃദയവും വരെ അർപ്പിച്ചിരിക്കുകയാണെന്ന് ചിത്രത്തിൽ നായികയായി എത്തുന്ന   അമല പോൾ നേരത്തെ പറഞ്ഞിരുന്നു..


അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞിരിക്കുകയാണ്.. നിരവധി താരനിരകൾ ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ടോവിനോ തോമസ് തുടങ്ങി മലയാളത്തിലെ താരനിരകൾക്കൊപ്പം ബോളിവുഡിൽ നിന്നും താരങ്ങൾ എത്തുന്നുണ്ട്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന വിവേക് ഒബ്‌റോയിയും ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്.