പുതിയ ലുക്കിൽ നയൻ‌താര; ‘ഐറ’യിലെ ഗാനം കാണാം..

February 9, 2019

ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രം ഐറയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മായ’യ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് സർജുൻ കെ എം സംവിധാനം ചെയ്യുന്ന ഐറ. ‘മായ’ എന്ന ഹൊറര്‍ ചിത്രം വൻ ഹിറ്റായിരുന്നു.

ഈ ചിത്രത്തിൽ നയൻസ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. നയൻസ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഐറയ്ക്കാണ്. സുദര്‍ശന്‍ ശ്രീനിവാസന്‍, സുന്ദരമൂര്‍ത്തി കെ.എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നത്.

ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം ‘സായ് റാ നരസിംഹ റെഡ്ഡിയിലും’ നായികയായി എത്തുന്നത് നയൻസാണ്.