അനു സിത്താര തമിഴിലേക്ക്; ശ്രദ്ധേയമായി ‘അമീറ’യുടെ പോസ്റ്റർ

February 22, 2019

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് അനു സിത്താര. താരത്തിന്റെ പുതിയ തമിഴ് ചിത്രമാണ് അമീറ. നവാഗതനായ കെ. സുബ്രഹ്മണ്യം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

ചിത്രത്തിൽ നായകനായി എത്തുന്നത് ആർ കെ സുരേഷാണ്.’പെതു നിലന്‍ കരുതി’ എൻ ചിത്രത്തിന് ശേഷം അനു സിത്താര അഭിനയിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് അമീറ.