സംവിധായകൻ അരുൺ ഗോപി വിവാഹിതനായി…

February 10, 2019

സംവിധായകൻ അരുൺ ഗോപി വിവാഹിതനായി. വെെറ്റില സ്വദേശിനിയും അധ്യാപികയുമായ സൗമ്യ ജോണ്‍ ആണ് വധു. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വെെറ്റില പള്ളിയില്‍ വെച്ചാണ് വിവാഹം നടന്നത്. കുണ്ടന്നൂര്‍ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ്  വിവാഹസത്കാരം.

ദിലീപ് നായകനായെത്തിയ രാമലീല, പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നിവയാണ് അരുണിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. 2017ലെ വന്‍ ഹിറ്റുകളിലൊന്നായിരുന്നു രാമലീല.  ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.