‘നന്ദി പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തോന്നിപ്പിച്ചതിന്’- കുറിപ്പുമായി ഷംന കാസിം

October 26, 2022

മലയാളത്തിലും തമിഴിലും അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടി ഷംന കാസിമും വ്യവസായി ഷാനിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹ ചടങ്ങുകൾ ദുബായിൽ നടന്നത് കഴിഞ്ഞദിവസമാണ്. ഷംന കാസിമിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള വിഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വിവാഹ ചടങ്ങ് ദുബായിൽ നടന്നതിനാൽ കുറച്ച് താരങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഇപ്പോഴിതാ, ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി. ‘ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ ആയിരിക്കില്ല, അല്ലെങ്കിൽ ഒരു നല്ല പാർട്ണറുടെ എല്ലാ സ്വഭാവങ്ങളും എനിക്കില്ല, പക്ഷേ നിങ്ങൾ ഒരിക്കലും എന്നിൽ ഒരു കുറവും വരുത്തിയിട്ടില്ല. ഞാൻ എന്താണോ അങ്ങനെതന്നെ നിങ്ങൾ എന്നെ ആരാധിച്ചു, എന്നെ മാറ്റാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കാൻ സ്വയം പ്രവർത്തിക്കാൻ ഇത് എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇന്ന്, ഞങ്ങളുടെ അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായ ആളുകൾക്കിടയിൽ ഞാനും താങ്കളും ഈ മഹത്തായ ഒരുമയുടെ യാത്ര ആരംഭിക്കുന്നു. ഇത് അൽപ്പം അമിതമാണെന്ന് എനിക്കറിയാം, പക്ഷേ എല്ലാ, ഉയർച്ച താഴ്ചയിലും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നും നിങ്ങളെ എന്നേക്കും സ്നേഹിക്കുന്നതിനെ പിന്തുണയ്ക്കുമെന്നും ഞാൻ വാഗ്ദാനം ചെയ്യുന്നു. നന്ദി പ്രിയനേ, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായി തോന്നിപ്പിച്ചതിന്’- ഷംന കാസിം കുറിക്കുന്നു.

READ aLSO: ഒടുവിൽ മോഹൻലാൽ തന്നെ പ്രഖ്യാപിച്ചു; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമൊരുങ്ങുന്നു…

അതേസമയം, 2022 ജൂൺ 2 ന് നടി ഷംന കാസിം ബിസിനസുകാരനായ ഷാനിദ് ആസിഫലിയെ വിവാഹം കഴിക്കുകയാണെന്ന് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അറിയിച്ചത്. പ്രഖ്യാപന വേളയിൽ, ഷംന കാസിം തന്റെ പ്രതിശ്രുതവരനോടൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്ന് കുറിക്കുകയും ചെയ്തു.

Story highlights- shamna kasim about marriage