‘മഞ്ഞുപെയ്യും രാവിൽ’ മധുരസുന്ദര ഗാനവുമായി ആവണിക്കുട്ടി; വീഡിയോ കാണാം…
February 7, 2019

മനോഹര സംഗീതത്തിലൂടെ ടോപ് സിംഗർ വേദി കീഴടക്കി ആവണിക്കുട്ടി. പെര്‍ഫോമെന്‍സ് റൗണ്ടില്‍ പാടാനെത്തിയ ആവണിയും കൂട്ടരും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.
മഞ്ഞുപെയ്യും രാവിൽ എന്ന മനോഹര ഗാനമാണ് വേദിയിൽ ആവണി ആലപിച്ചത്. പാട്ടിനൊപ്പം മനോഹരമായ നൃത്തച്ചുവടുകള്‍ക്കൊണ്ടും ആവണിയും സംഘവും ടോപ് സിംഗര്‍ വേദി കൂടുതൽ കളർഫുള്ളാക്കി.
പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.