സിപിസി അവാര്‍ഡ് വിതരണച്ചടങ്ങ്: ജോജുവിന്റെ വാക്കുകള്‍ക്ക് കൈയടിച്ച് ആരാധകര്‍; വീഡിയോ
ഫെയ്സ്ബുക്ക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ‘ജോസഫ്’ എന്ന സിനിമയിലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി. ഐശ്വര്യ ലക്ഷ്മിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം ജോജു ജോര്‍ജ് പറഞ്ഞ വാക്കുകള്‍.
അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ഒരല്പം വികാരഭരിതനായിരുന്നു ജോജു. ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നമുക്ക് പ്രയാസാണ്. എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കരച്ചില് വന്നു’ എന്നു പറഞ്ഞു തുടങ്ങിയ ജോജു വാക്കുകള്‍ പൂര്‍ത്തിയാക്കാനാകാതെ ക്കൈ് വിജയ്ബാബുവിന് കൈമാറി. എന്നാല്‍ തുടര്‍ന്ന് ചില രസകരമായ അനുഭവങ്ങള്‍ക്കൂടി പങ്കുവെച്ച് ജോജു സദസ്സിന്റെ കൈയടി നേടി.
സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടുത്. സൗബിന് സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
മികച്ച തിരക്കഥയ്ക്കുള്ള സിപിസിയുടെ അവാര്‍ഡും സുഡാനി ഫ്രം നൈജീരിയ ആണ് സ്വന്തമാക്കിയത്. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ലിജോ ജോസ് പെല്ലിശേരിയാണ്. തീയറ്ററുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ഇ.മ.യൗ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മികച്ച സ്വഭാവനടനുള്ള പുരസ്കാരം ഇ.മ.യൗ എന്ന ചിത്രത്തില്‍ മെമ്പര്‍ അയ്യപ്പനായി തിളങ്ങിയ വിനായകന് ലഭിച്ചു.