ക്യാമറ കണ്ടപ്പോള്‍ ഓടി ധോണി, ഓടിച്ചിട്ട് പിടിക്കാന്‍ പിന്നാലെ ചാഹലും; ചിരി പടര്‍ത്തി ക്രിക്കറ്റ് ലോകത്തെ വൈറല്‍ വീഡിയോ

February 4, 2019

വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങള്‍ മാത്രമല്ല ക്രിക്കറ്റ് ഗ്രൗണ്ടിലെ ചില രസക്കാഴ്ചകളും പലപ്പോഴും സോഷ്യല്‍മീഡിയയില്‍ ഇടം നേടാറുണ്ട്. ഇത്തരത്തില്‍ ക്രിക്കറ്റ് ലോകത്തെ ചിരി പടര്‍ത്തുന്ന ഒരു രസക്കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചാഹലും ധോണിയുമാണ് ഈ വിഡിയോയിലെ താരങ്ങള്‍ ഇന്ത്യയുടെ മത്സരങ്ങള്‍ കഴിയുമ്പോള്‍ ചാഹല്‍ അവതരിപ്പിക്കുന്ന ചാഹല്‍ ടിവി എന്ന അഭിമുഖ പരിപാടിയും ഏറെ ശ്രദ്ധേയമാണ്. ഓരോ ദിവസത്തെയും മത്സരത്തിലെ താരങ്ങളായിരിക്കും അഭിമുഖത്തിനായ് ചാഹലിന് മുമ്പിലെത്തുക. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടക്കം ചാഹല്‍ ടിവി പരിപാടിക്കായി ചാഹലിന് മുമ്പിലെത്തിയിട്ടുണ്ട്.

എന്നാന്‍ ധോണി മാത്രം ഇതുവരെയും ചാഹല്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ധോണിയെ ചാഹല്‍ ടിവിക്ക് മുമ്പിലെത്തിക്കാന്‍ ചാഹല്‍ പല തന്ത്രങ്ങളും പയറ്റിനോക്കിയിട്ടും കാര്യമുണ്ടായില്ല. കാമറയ്ക്ക് മുന്നില്‍ നിന്നും ഒഴിഞ്ഞുമാറിയ ധോണിയെ ഓടിച്ചിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന ചാഹലിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. രസകരമായ ഈ വീഡിയോ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നു.