സിനിമയിൽ ഏഴ് വർഷങ്ങൾ പൂർത്തിയാക്കി ദുൽഖർ; സർപ്രൈസ് ഒരുക്കി ആരാധകർ, വീഡിയോ കാണാം..

February 4, 2019

സിനിമയിൽ ഏഴ് വർഷങ്ങൾ പൂർത്തിയാക്കി മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക. ഏഴ് വർഷങ്ങൾക്ക് മുമ്പ് 2012 ഫെബ്രുവരി മൂന്നിനാണ് ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ റിലീസ് ചെയ്യുന്നത്. ആദ്യ സിനിമയിൽത്തന്നെ ഒരു അരങ്ങേറ്റക്കാരന്റെ പോരായ്മകളൊന്നും തന്നെ പ്രകടമാക്കാതെ സ്‌ക്രീനിലവതരിപ്പിച്ച ദുൽഖർ പിന്നീട് ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്…

‘ഉസ്താദ് ഹോട്ടലി’ലെ ഫൈസിയെയും ‘കമ്മട്ടിപ്പാട’ത്തിലെ കൃഷ്ണനെയും ‘ഞാനി’ലെ കെ ടി എൻ കോട്ടൂരിനെയുമെല്ലാം ആയാസ രഹിതമായി വെള്ളിത്തിരയിൽ എത്തിച്ച ദുൽഖർ അച്ഛനെപ്പോലെ തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി. ‘ബാംഗളൂർ ഡേയ്‌സി’ലെയും, ‘കലി’യിലെയും, ‘ജോമോന്റെ സുവിശേങ്ങളി’ലേയുമെല്ലാം കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ ദുൽഖർ ‘ചാർളി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള  അവാർഡും കരസ്ഥമാക്കി.

മലയാള സിനിമയിൽ ഇടം ഉറപ്പിച്ച താരം തമിഴും, കന്നഡയും, തെലുങ്കും കീഴടക്കി ബോളിവുഡിലും ഇടം നേടി…ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവനടന്മാരിൽ ഒരാളായി മാറിയ ദുല്ഖറിന്റെ ഏഴ് വർഷത്തെ സിനിമ ജീവിതത്തതിന് ആരാധകർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരം.

അതേസമയം തന്റെ ആദ്യ ചിത്രമായ ‘സെക്കന്റ് ഷോ’യിൽ അഭിനയിക്കാൻ എത്തിയപ്പോൾ അനുഭവിച്ച അത്രയും ഭയം ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് താരം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.

ദുൽഖറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…

അതേസമയം ആരാധകർ തയാറാക്കിയ ഒരു വീഡിയോയും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വീഡിയോ കാണാം..