പ്രണയവും വിപ്ലവവും പറഞ്ഞ് ‘ജാലിയൻ വാലാ ബാഗ്’; ടീസര്‍ കാണാം..

February 10, 2019

അഭിനേഷ് അപ്പുകുട്ടന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ജാലിയന്‍വാലാ ബാഗിന്റെ ടീസര്‍ പുറത്തിറങ്ങി. മഹാരാജാസിന്റെ വിപ്ലവവും പ്രണയവും പറയുന്ന ചിത്രമാണ് ജാലിയൻ വാലാ ബാഗ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് ശാലു റഹീമാണ്.

അന്‍വര്‍ ഷെരീഫ്, ടോം ഇമ്മട്ടി, സുധി കോപ്പ, സുബീഷ്, സുധി, ബാലാജി ശര്‍മ്മ, രാജേഷ് ശര്‍മ്മ, അജിത് തലപ്പിള്ളി, ജസ്റ്റിന്‍ മാത്യു, ഷാനിഫ് മരക്കാര്‍ എന്നിവരും  ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.