പാട്ടുപാടി തകർക്കാൻ അടിമുടി മാറ്റങ്ങളുമായി ടോപ് സിംഗറിലെ ബാർബി ഡോൾ; വീഡിയോ കാണാം..
February 2, 2019

ആലാപനത്തിന്റെ മാധുര്യം കൊണ്ടും അവതരണത്തിലെ വ്യത്യസ്ഥതകൊണ്ടും പ്രേക്ഷക മനസ്സിൽ ഇടം നേടിയ കുട്ടിത്താരമാണ് ജെനിഫർ. മനോഹരമായ പാട്ടുകളുമായി വേദിയിൽ എത്തുന്ന ജെനിഫർ ടോപ് സിംഗർ വേദിയുടെ ബാർബി ഡോളാണ്.
പെർഫോമൻസ് റൗണ്ടിൽ രാപ്പാടി പക്ഷിക്കൂട്ടം എന്നു തുടങ്ങുന്ന സുന്ദരഗാനമാണ് ജെനി വേദിയില്‍ ആലപിച്ചത്. എന്റെ സൂര്യ പുത്രിക്ക് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്നു. കെഎസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ നൂറിന്റെ നിറവിൽ എത്തിനിൽക്കുകയാണ്. വേദിയിലെ കുട്ടികുറുമ്പുകളുടെ പാട്ടുകൾക്കും കുട്ടിവർത്തമാനങ്ങളുമെല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. മനോഹര ഗാനവുമായെത്തിയ ജെനിഫറിന്റെ പാട്ട് ആസ്വദിക്കാം..