പ്രണയദിനത്തിൽ മുടിയനെ കാണാൻ എത്തിയ ജൂൺ; വീഡിയോ കാണാം…
February 14, 2019

അങ്ങനെ ഈ പ്രണയ ദിനത്തിൽ അത് സംഭവിച്ചു. നമ്മുടെ മുടിയന്റെ കരളിന്റെ കരളായ അവൾ എത്തി.. അതും എല്ലാവരെയും കാണാനായി അവൾ മുടിയന്റെ വീട്ടിലെത്തി. തന്റെ പ്രിയപ്പെട്ടവൾക്കായി കാത്തിരുന്ന മുടിയനും പുതിയ ചേച്ചിയെ കാണാൻ കൊതിച്ചിരുന്ന ലെച്ചുവിനും ശിവയ്ക്കുമെല്ലാം വലിയ സർപ്രൈസ് ഒരുക്കിയാണ് അവൾ എത്തിയത്.
മുടിയന്റെ പ്രിയപ്പെട്ടവൾ, നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ജൂൺ…ജൂണിന്റെ വരവ് ബാലുവിനെയും കുടുംബത്തെയും വല്ലാതെ ആവേശത്തിലാക്കി…
മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ഉപ്പും മുളകിൽ നമ്മുടെ ജൂൺ (രജിഷ വിജയൻ) എത്തിയ രസകരമായ എപ്പിസോഡ് ഇന്ന് വൈകിട്ട് 7; 30 ന് ഫ്ലവേഴ്സ് ടിവിയിൽ ആസ്വദിക്കാം..