വീണ്ടും അതിശയിപ്പിക്കാനൊരുങ്ങി ദേവദാസ്; ‘കളിക്കൂട്ടുകാര’ന്റെ ട്രെയ്‌ലർ കാണാം..

February 10, 2019

‘അതിശയൻ’ ‘ആനന്ദഭൈരവി’ എന്നി സിനിമകളിലൂടെ മലയാള സിനിമയിൽ ബാലതാരമായി എത്തിയ ദേവദാസ് നായകനായി എത്തുന്നുവെന്ന വാർത്ത ഏറെ കൗതുകത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് ദേവദാസ് നായകനായി തിരിച്ചെത്തുന്നത്. ‘കളിക്കൂട്ടുകാർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.

അതിശയനെ സ്വീകരിച്ച മലയാളി പ്രേക്ഷകർ പുതിയ ചിത്രവും ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പടിക്കൽ ഭാസി തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രദീപ് നായരാണ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്.

മമ്മൂട്ടി ചിത്രത്തിലൂടെ വന്നു മലയാളികളുടെ മനസ്സിൽ ഇടം നേടിയ കൊച്ചുബാലന്റെ നായകവേഷത്തിലുള്ള തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.