വിക്കന്‍ വക്കീലായി ദിലീപ്; കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഗാനങ്ങള്‍ ശ്രദ്ധേയമാകുന്നു

February 13, 2019

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ചിത്രത്തിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ഫാസ്റ്റ് നമ്പറും മെലഡിയും അടക്കം നാല് ഗാനങ്ങളാണ് ജൂക്‌സ് ബോക്‌സില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനങ്ങള്‍ക്ക് ലഭിക്കുന്നതും. ബികെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. സിത്താര കൃഷ്ണകുമാര്‍, പ്രണവം ശശി, ഹരി ശങ്കര്‍, സാക്ഷ തിരിപ്പതി, യാസിന്‍ നിസാര്‍ തുടങ്ങിയവരാണ് വിവിധ ഗാനങ്ങളുടെ ആലാപനം.

‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.