കുമ്പളങ്ങിയുടെ വിശേഷങ്ങളുമായി താരങ്ങൾ; ടീസർ കാണാം…

February 5, 2019

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്.  ഈ മാസം ഏഴാം തിയതി റിലീസിനെത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി താരങ്ങൾ ഒന്നിക്കുന്ന കുമ്പളങ്ങി ഗെറ്റ് ടുഗെതറിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ  സൗബിൻ ഷെയ്ന്‍നിഗം തുടങ്ങിയവരെ അണിനിരത്തി മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും ടീസറുകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, അന്ന ബെന്‍, ഷെെൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്ക് പുറമെ, സംവിധായകൻ മധു സി നാരായണൻ, ശ്യാം പുഷ്കർ, ദിലീഷ് പോത്തൻ, നസ്രിയ നസീം, സുഷിൻ ശ്യാം എന്നിങ്ങനെ ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ ഒത്തു ചേർന്ന പരിപാടിയുടെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്..വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.